Trending

വാഴക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ തീവ്ര NTSE പരീക്ഷാ പരിശീലനം ആരംഭിച്ചു


ഗവ: ഹൈസ്കൂൾ വാഴക്കാടിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക്  NTSE പരീക്ഷാ പരിശീലനം ലക്ഷ്യം വെച്ചും 'അതോടൊപ്പം സ്കൂളിൽ ടാലെന്റ് ഗ്രൂപ്പ്‌ രൂപീകരിക്കുന്നതിൻ്റെ മുന്നോടിയായും  പ്രിലിമിനറി എക്സാം നടത്തി .വാഴക്കാട് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ  വിവിധ മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ സമീപിച്ച് മികച്ച വിജയം നേടിയെടുക്കുന്നതിനൊപ്പം   ഹയർ  സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെ പരിചയപെടുത്തുന്നതിനും വേണ്ടി രൂപീകരിക്കുന്ന ടാലെന്റ് ഗ്രൂപ്പിലേക്കുള്ള  പ്രസ്തുത പരീക്ഷയിൽ 12 ക്ലാസ്സ്‌ റൂമികളിലായി 302 പേർ പരീക്ഷ എഴുതി.ഇതിൻ്റെ തുടർച്ചയായി അടുത്തയാഴ്ച മുതൽ സ്കൂളിലെ  എട്ടാം ക്ലാസിലെ കുട്ടികൾക്ക് NMMS പരീക്ഷാ പരിശീലനവും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.  പരീക്ഷാ  കോർഡിനേറ്റർമാരായ അഷ്റഫ് മാസ്റ്റർ, അജയൻ മാസ്റ്റർ, ഷാഹിദ് മാസ്റ്റർ, ജംഷീദ് മാസ്റ്റർ, ഷമീർ മാസ്റ്റർ എന്നിവർ  പരീക്ഷയ്ക്ക് നേതൃത്വം നൽകി
Previous Post Next Post
Italian Trulli
Italian Trulli