Trending

ഖത്തര്‍ ലോകകപ്പിന്റെ അന്തിമചിത്രം തെളിഞ്ഞു ; കോസ്‌റ്ററിക്ക 32-ാമന്‍


കോസ്‌റ്ററിക്കയും എത്തിയതോടെ ഖത്തർ ലോകകപ്പിന്റെ അന്തിമചിത്രം തെളിഞ്ഞു. അവസാന യോഗ്യതാമത്സരത്തിൽ ന്യൂസിലൻഡിനെ ഒരു ഗോളിന് തോൽപ്പിച്ച് കോസ്റ്ററിക്ക 32–ാമത്തെ ടീമായി ഖത്തറിലേക്ക് കയറി. ജോയെൽ കാംബെൽ നേടിയ ഗോളിലായിരുന്നു ഓഷ്യാനിയ ചാമ്പ്യൻമാരായ ന്യൂസിലൻഡിനെ കോസ്റ്ററിക്ക വീഴ്‌ത്തിയത്. ന്യൂസിലൻഡ് പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്. കോസ്റ്റ ബാർബറൗസെസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. കോസ്‌റ്ററിക്കയും എത്തിയതോടെ ഖത്തർ ലോകകപ്പിന്റെ അന്തിമചിത്രം തെളിഞ്ഞു. അവസാന യോഗ്യതാമത്സരത്തിൽ ന്യൂസിലൻഡിനെ ഒരു ഗോളിന് തോൽപ്പിച്ച് കോസ്റ്ററിക്ക 32–ാമത്തെ ടീമായി ഖത്തറിലേക്ക് കയറി. ജോയെൽ കാംബെൽ നേടിയ ഗോളിലായിരുന്നു ഓഷ്യാനിയ ചാമ്പ്യൻമാരായ ന്യൂസിലൻഡിനെ കോസ്റ്ററിക്ക വീഴ്‌ത്തിയത്. ന്യൂസിലൻഡ് പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്. കോസ്റ്റ ബാർബറൗസെസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. നവംബർ 21ന് സ്‌പെയ്നുമായാണ് കോസ്റ്ററിക്കയുടെ ആദ്യ കളി. ഗ്രൂപ്പ് ഇയിൽ ജർമനിയും ജപ്പാനുമാണ് മറ്റ് ടീമുകൾ. 31–ാം റാങ്കുകാരായ കോസ്റ്ററിക്കയുടെ ആറാം ലോകകപ്പാണിത്. തുടർച്ചയായ മൂന്നാമത്തേതും. 2014ൽ ക്വാർട്ടറിൽ കടന്നതാണ് മികച്ച പ്രകടനം. ഉറുഗ്വേ, ഇറ്റലി, ഇംഗ്ലണ്ട് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽനിന്നാണ് കോസ്റ്ററിക്ക നോക്കൗട്ടിൽ കടന്നത്.

നവംബർ 21ന് സ്‌പെയ്നുമായാണ് കോസ്റ്ററിക്കയുടെ ആദ്യ കളി. ഗ്രൂപ്പ് ഇയിൽ ജർമനിയും ജപ്പാനുമാണ് മറ്റ് ടീമുകൾ. 31–ാം റാങ്കുകാരായ കോസ്റ്ററിക്കയുടെ ആറാം ലോകകപ്പാണിത്. തുടർച്ചയായ മൂന്നാമത്തേതും. 2014ൽ ക്വാർട്ടറിൽ കടന്നതാണ് മികച്ച പ്രകടനം. ഉറുഗ്വേ, ഇറ്റലി, ഇംഗ്ലണ്ട് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽനിന്നാണ് കോസ്റ്ററിക്ക നോക്കൗട്ടിൽ കടന്നത്.

Previous Post Next Post
Italian Trulli
Italian Trulli