ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനായി പന്തുതട്ടും. 41 മില്യൺ യൂറോ നൽകിയാണ് ബയേൺ മാനെയെ സ്വന്തമാക്കുക. ഇതോടെ ലെവൻഡോസ്കി ടീം വിട്ടാലും ബയേൺ അക്രമണത്തിന്റെ മൂർച്ച കുറയില്ല.
ബയേൺ ഇപ്പോൾ ലിവർപൂളിന് 32 മില്യൺ യൂറോ കൈമാറും. പിന്നീട് മാനെ കളിക്കുന്ന മത്സരങ്ങളുടെ എണ്ണമനുസരിച്ച് 6 മില്യണും താരത്തിനന്റെ പ്രകടനവും ടീമിന്റെ നേട്ടങ്ങൾക്ക്മനുസരിച്ച് 3 മില്യണും ലിവർപൂളിന് ലഭിക്കും.
ആൻഫീൽഡിൽ 269 മത്സരങ്ങളിൽ നിന്ന് 120 ഗോളുകളാണ് സെനഗൽ താരത്തിന്റെ സമ്പാദ്യം. ചെമ്പടയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, ക്ലബ് വേൾഡ് കപ്പ്, എഫ്എ കപ്പ് തുടങ്ങിയ കിരീടങ്ങളും നേടിയിട്ടുണ്ട്
Tags:
SPORTS