രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 12,847 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,32,70,577 ആയി.
നിലവില്‍ രാജ്യത്ത് 63,063 ആക്ടീവ് കൊവിഡ് കേസുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച 14 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി ഉണ്ടായതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,817 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,985 പേര്‍ രോഗമുക്തി നേടി ആകെ രോഗമുക്തരുടെ എണ്ണം 4,26,82,697 ആയി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.38 ശതമാനവുമാണ്. ദേശീയ രോഗമുക്തി നിരക്ക് 98.65 ശതമാനമാണ്. ഇന്ത്യയിലുടനീളം നല്‍കിയ 195.67 കോടി കൊവിഡ് വാക്സീന്‍ നല്‍കിയിട്ടുണ്ട്.
അതേസമയം കൊവിഡ് കേസുകളിലുണ്ടായ വര്‍ധന നാലാം തരംഗത്തിന്‍്റെ സൂചനയായി കാണാനാവില്ലെന്നാണ് ഇപ്പോഴും ഐസിഎംആറിന്‍്റെ നിലപാട്. അതേസമയം കൊവിഡ് കേസുകളിലുണ്ടായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുതല്‍ ഡോസ് വാക്സീനേഷന്‍ തുടരാന്‍ ആണ് ആഹ്വാനം.
കൊവിഡ് കേസുകളിലെ വര്‍ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നലെ മുതല്‍ ആറ് ദിവസത്തേക്ക് പ്രത്യേക കരുതല്‍ ഡോസ് വാക്സീന്‍ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ കൊണ്ട് കരുതല്‍ ഡോസ് വാക്സീന്‍ എടുപ്പിക്കുകയാണ് ലക്ഷ്യം. കിടപ്പ് രോഗികള്‍ക്കും വീട്ടുപരിചരത്തിലുള്ള രോഗികള്‍ക്കും യജ്ഞത്തിന്‍്റെ ഭാഗമായി വീട്ടിലെത്തി വാക്സീന്‍ നല്‍കും.
അതിനിടയില്‍ കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസിനും കരുതല്‍ ഡോസിനും ഇടയിലെ ഇടവേള ആറുമാസം ആയി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷനായുള്ള ഉപദേശക സമിതി ശുപാര്‍ശ ചെയ്തു . നിലവില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസത്തിന് ശേഷമാണ് കരുതല്‍ ഡോസ് നല്‍കുന്നത്.
Tags:
INDIA
