എസ്എസ്എൽസിക്ക് ഉന്നതപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും തുടർപഠനത്തിന് അവസരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾക്കും പൊതുവിദ്യാലയങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കും. സംസ്ഥാനത്ത് നിലവിൽ ഹയർസെക്കൻഡറിയിൽ -3,61,000 സീറ്റുകളുണ്ട്. വിഎച്ച്എസ്ഇ-33000,ഐടിഐ 64000 പോളിടെക്നിക്ക് 9000 എ ന്നിങ്ങനെ ആകെ 4, 67,000 സീറ്റുകളുണ്ട്. കൂടുതൽ സീറ്റുകൾ ആവശ്യമെന്നു കണ്ടാൽ പ്രവേശനഘട്ടത്തിൽ പരിശോധിക്കും. സ്കൂൾ കലോത്സവങ്ങളും കായികമേളയും ഈ വർഷം നടത്തും ഇതിന്റെ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
Tags:
KERALA
