Trending

പ്ലസ് വൺ ഏകജാലക പ്രവേശനം; അപേക്ഷ ജൂലൈ ഒന്ന് മുതൽ


പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂലൈ ഒന്നിന് ആരംഭിക്കുന്ന രീതിയി ൽ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും.

പ്രവേശന പ്രോസ് പെക്ടസ് അംഗീകാരത്തിനായി ഹയർ സെക്കൻഡറി വിഭാഗം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. 

സർക്കാർ ഉത്തരവിറങ്ങിയ ശേഷമായിരിക്കും നടപടികൾ ആരംഭിക്കുക. സ്കൂളുകളിൽ നിലവിൽ പ്ലസ് വൺ പരീക്ഷ നടക്കുകയാണ്. 

പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുമ്പോൾ സ്കൂളുകളിൽ Help Desk തുറക്കണം. ജൂൺ 30ന് പ്ലസ് വൺ പരീക്ഷ പൂർത്തിയായ ശേഷമേ ഇത് സാധിക്കൂ. 

ഇതിന് പുറമെ സി.ബി.എസ്.ഇ, ഐ.സി.എ സ്.ഇ പത്താംക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നത് കൂടി പരിഗണിക്കണം. 

ഈ സാഹചര്യത്തിലാണ് ജൂലൈ ഒന്നിന് ആരംഭിക്കുന്ന രീതിയിൽ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ധാരണയായത്.

പ്ലസ്‌വൺ പ്രവേശന സഹായങ്ങൾക്ക്  പ്ലസ്‌വൺ ഹെല്പ് ഡെസ്കിൽ അംഗമാവുക
Jojn Group: https://bn1.short.gy/+1-help-desk
Previous Post Next Post
Italian Trulli
Italian Trulli