Trending

വെള്ളിയാഴ്ച്ചകളിലെ പ്ലസ് വൺ പരീക്ഷകൾ ഒഴിവാക്കണം :ടീച്ചേഴ്സ് മൂവ്മെൻ്റ്


കോഴിക്കോട്: വിദ്യാർഥികൾക്കും പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപകർക്കും ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുക്കാൻ  കഴിയാത്തതിനാൽ വെള്ളിയാഴ്ച്ചകളിൽ  പ്ലസ് വൺ പരീക്ഷ നടത്തുന്നത് ഒഴിവാക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുമ്പ് വെള്ളിയാഴ്ച്ചകളിൽ പരീക്ഷ ഒഴിവാക്കിയിരുന്നു. കോവിഡ് കാലത്ത് വെള്ളിയാഴ്ച്ച പരീക്ഷ നടത്തിയിരുന്നെങ്കിലും അന്ന് ജുമുഅ  ഇല്ലാതിരുന്നതിനാൽ അത് ബാധിച്ചിരുന്നില്ല. കോവിഡിന് ശേഷവും ഇതേ രീതിയിൽ പരീക്ഷ നടത്തുന്നത് വിശ്വാസ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.

സംസ്ഥാന പ്രസിഡന്റ് സി പി രഹന , ജന.സെക്രട്ടറി പി എം സലാഹുദ്ദീൻ, ട്രഷറർ ഇ എച്ച് നാസർ, വൈസ് പ്രസിഡന്റ് കെ കെ മുഹമ്മദ് ബഷീർ , പി മൊയ്തീൻ, എ എ കബീർ, വഹീദ ജാസ്മിൻ, എസ് കമറുദ്ദീൻ, ശംസുദ്ദീൻ ചെറുവാടി എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli