Trending

യുഡിഎഫിന്റെ മലയോര ഹർത്താൽ: പലയിടത്തും വാഹനങ്ങൾ തടഞ്ഞു


വനത്തിനോട് ചേർന്ന പരിസ്ഥിതിലോല മേഖല പരിധിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനെത്തുടർന്ന് വയനാട് കൽപറ്റയിലും മലപ്പുറം നിലമ്പൂരിലും വാഹനങ്ങൾ തടയുന്നു. കൽപറ്റയിൽ കെ.എസ്.ആർ.ടി.സി ബസുകളും തടഞ്ഞു.

ഇടുക്കി ജില്ലയിൽ കടകൾ തുറന്നിട്ടില്ല.  സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ദീർഘദൂര കെഎസ്ആർടിസി സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുമളി അതിർത്തി വഴി വാഹനങ്ങൾ കടത്തി വിടുന്നുണ്ട്.

വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറം ജില്ലയുടെ മലയോര മേഖലകളിലുമാണ് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താൽ. നിലമ്പൂർ നഗരസഭയിലും കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, കരുളായി, മൂത്തേടം, വഴിക്കടവ്, പോത്തുകല്ല്, ചാലിയാർ, എടവണ്ണ, മമ്പാട്, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലുമാണ് മലപ്പുറത്തെ ഹർത്താൽ.
Previous Post Next Post
Italian Trulli
Italian Trulli