✒️കെ. മോയിൻകുട്ടി മാസ്റ്റർ,
ഇന്നലെ (14/06/2022) രാത്രി യോടെ നമ്മിൽ നിന്നും വിട പറഞ്ഞ ചെറുവാടി കുറുവാടങ്ങൽ ഇബ്രാഹിം ഫൈസി ജീവിതത്തിൽ നിരവധി പരീക്ഷണങ്ങളെ അതിജീവിച്ച സാഥ്വികനായ യുവ പണ്ഡിതമായിരുന്നു. വാക്ക് കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ ആർക്കും ഒരു വേദന ഉണ്ടായിക്കൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ശൈലി. മദ്രസ മുഅല്ലിം ആയി സേവനം ചെയ്തപ്പോഴും ഇടവേള സമയം താൻ ശീലിച്ച ജോലികളിൽ വ്യാപ്ര് തനായിരുന്നു അദ്ദേഹം.
ഒരു നല്ല തയ്യൽക്കാരനും കൃഷിക്കാരനും ആയിരുന്ന ഫൈസി സൗമ്യമായ പെരുമാറ്റത്തിന്റെയും ലളിത ജീവിതത്തിന്റെയും ഉടമയായിരുന്നു. തന്റെ ശിഷ്യ ഗണങ്ങളോട് അങ്ങേ അറ്റം സ്നേഹം കാണിച്ചിരുന്നു.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും രോഗിയായി കിടന്ന പ്പോഴും തന്റെ പ്രയാസങ്ങൾ ഉള്ളിലൊതുക്കി, എല്ലാം നാഥനിൽ തവക്കൂലാക്കിയുള്ള അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും മാതൃ കയാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതൃ രംഗത്ത് ഉണ്ടായിരുന്നില്ലങ്കിലും സംഘടനയുടെ ഗുണ കാംക്ഷിയും മൂഹിബ്ബുമായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം മൂലം കുടുംബത്തിനും നാട്ടിനും ഉണ്ടായിട്ടുള്ള ദു:ഖത്തിൽ പങ്കു ചേരുന്നതോടൊപ്പം, അദ്ദേഹത്തിന്റെ ബർസഖി യായ ജീവിതം സന്തോഷത്തിലും റാഹത്തിലുമാക്കട്ടെ, ആമീൻ എന്ന് പ്രാർത്ഥിക്കുക കൂടി ചെയ്യുന്നു.

