Trending

വൈറലായി കള്ളന്റെ കുറിപ്പ് :പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടിയിട്ടത്


കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് പണമൊന്നും ലഭിക്കാതെ വന്നതോടെ നിരാശയില്‍ കുറിപ്പെഴുതിവെച്ച്‌ പോയി.

ചില്ലുകൊണ്ടുള്ള വാതില്‍ തകര്‍ത്തായിരുന്നു മോഷണശ്രമം. എന്നാല്‍ കടയ്ക്കുള്ളില്‍ നിന്ന് പണം ഒന്നും ലഭിച്ചില്ല തുടര്‍ന്നാണ് തകര്‍ത്ത ചില്ലുവാതിലിന്റെ കഷ്ണത്തില്‍ കുറിപ്പെഴുതിവെച്ചത്.

'പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയിട്ടിത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു' എന്നായിരുന്നു കുറിപ്പ്. പണമൊന്നും ലഭിക്കാത്തതില്‍ കള്ളന്‍ നിരാശ കാരണം എഴുതിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു.

എന്നാല്‍ സമീപത്തുള്ള രണ്ടു കടകളിലും കള്ളന്‍ കയറിയിരുന്നു. ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും മോഷ്ടിച്ചു. ഏതായാലും സമാനമായി മോഷണസ്ഥലത്ത് എഴുതിവയ്ക്കുന്ന ശീലമുള്ള കള്ളന്മാരുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി കാമറകളുടെ സഹായത്തോടെയും കള്ളനെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.     
   

Previous Post Next Post
Italian Trulli
Italian Trulli