Trending

ഖത്തർ ലോകകപ്പ് കിരീടപ്പോരാട്ടം ഡിസംബർ 18ന്; 32 ടീമുകളുടെയും ലൈനപ്പായി; അറിയാം ടീമുകളും ഗ്രൂപ്പുകളും


ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളുടെയും ലൈനപ്പായി. വൻകരകളിലെ ടീമുകൾ തമ്മിലുള്ള പ്ലേ ഓഫ് പൂർത്തിയായതോടെയാണ് ടീമുകളുടെ തീരുമാനമായത്. നവംബർ 21 ന് ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുക ആതിഥേയരായ ഖത്തർ ഉൾപ്പെടെ 32 ടീമുകളാണ്.

ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറിനെ നേരിടും.

👉 സ്പെയിനും ജർമനിയും അടങ്ങുന്ന ഗ്രൂപ്പ് ഇയാണ് ലോകകപ്പിലെ മരണഗ്രൂപ്പ്. ബ്രസീൽ ഗ്രൂപ്പ് ജിയിലാണ്. സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

👉 അർജന്റീന ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ മെക്സിക്കോയും പോളണ്ടും സൗദി അറേബ്യയുമാണുള്ളത്.

👉 ഗ്രൂപ്പ് ഇയിൽ സ്പെയിനിനും ജർമനിക്കും പുറമെ ജപ്പാൻ, കോസ്റ്റാറിക്ക ടീമുകൾ കളിക്കും.

👉 നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പ് ഡിയിലാണ്. ഡെന്മാർക്ക്, ഓസ്ട്രേലിയ, ടുണീഷ്യ ടീമുകളാണ് ഗ്രൂപ്പിൽ ഉള്ളത്.

👉 ഫിഫ റാങ്കിങ് അടിസ്ഥാനമാക്കി ടീമുകളെ നാല് പോട്ടുകളാക്കി തിരിച്ചാണ് ഗ്രൂപ്പിങ് നടന്നത്. ഇറ്റലി, ഈജിപ്ത്, നോർവെ , അൾജീരിയ, ചിലി തുടങ്ങിയ ടീമുകളുടെ അഭാവമാണ് ലോകകപ്പിൽ ശ്രദ്ധിക്കപ്പെടുന്നത്. അറബ് ലോകം ഇതാദ്യമായി ആതിഥ്യമരുളുന്ന ലോകകപ്പിന്റെ കിരീടപ്പോരാട്ടം ഡിസംബർ 18 നാണ്.

Previous Post Next Post
Italian Trulli
Italian Trulli