കൊടിയത്തൂർ : കൊടിയത്തൂരും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കണ്ണാട്ടിൽ കുടുംബത്തിലെ അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. കൊടിയത്തൂർ കണ്ണാട്ടിൽ വീട്ടിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്‌ഘാടനം ചെയ്തു. സത്താർ കൂളിമാട് മുഖ്യ പ്രഭാഷണം നടത്തി.
കെ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. അബ്ദു റഹീം കണ്ണാട്ടിൽ കുടുംബ വിവരണം നടത്തി. വി അഹ്മദ്, മൂസ കുട്ടി, അബ്ദു സമദ് കണ്ണാട്ടിൽ എന്നിവർ പ്രസംഗിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി, ഷാഹിൽ കണ്ണാട്ടിൽ, വി.സി മുഹമ്മദ്, അബ്ദുസമദ്, അദ്ദുമാൻ എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR
