Trending

കുടിവെള്ള കണക്ഷൻ ഉദ്ഘാടനം ചെയ്തു.


കൊടിയത്തൂർ : കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി 
ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ പതിനാറാം വാർഡിലെ വിവിധ വീടുകളിലേക്ക് നൽകിയ രണ്ടാംഘട്ട കുടിവെള്ള കണക്ഷൻ്റെ വാർഡ്തല ഉദ്ഘാടനം പുതുവത്സരദിനത്തിൽ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ നിർവഹിച്ചു.

ജലജീവൻ പദ്ധതിയുടെ അടുത്ത ഘട്ടം തുടങ്ങുന്നതോടെ വാർഡിലെ മുഴുവർ കുടിവെള്ള പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും വാർഡ് മെമ്പർ അറിയിച്ചു.

 ചടങ്ങിൽ പി.സി അബ്ദുൽനാസർ, കണിയാത്ത് അബ്ദുറഹിമാൻ, എൻ നസറുള്ള, യൂസുഫ് പി.പി, റഷീദ് മണക്കാടിയിൽ, മൻസൂർ കണിയാത്ത്, അനസ് കാരാട്ട് എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli