കൊടിയത്തൂര്‍ : ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം ശിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന മൂന്ന് സ്‌നേഹവീടുകളില്‍ രണ്ടാമത്തെ വീടിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി.
ഡി.സി.സി സെക്രട്ടറി സി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, മമ്മദ് പുളിക്കല്‍, കെ.ടി ഹമീദ് കൊടിയത്തൂര്‍, കെ.പി സുബ്രഹ്‌മണ്യന്‍, യു.പി ഹമീദ്, സ്‌നേഹവീട് നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ ബശീര്‍ പുതിയോട്ടില്‍, നിസാര്‍ പന്നിക്കോട് എന്നിവര്‍ സംബന്ധിച്ചു.
Tags:
KODIYATHUR
