ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 1,94,720 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ ദിവസത്തേക്കാള്‍ 15.8ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 1.68ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 11.5ശതമാനമാണ് നിലവില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ 4,868 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ് 1,281 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. രണ്ടാമതായി രാജസ്ഥാനാണ് 645കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.
153കോടിയിലധികം ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60വയസിന് മുകളില്‍ പ്രായമായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കി തുടങ്ങിയിരിക്കുകയാണ്. മുന്‍കരുതല്‍ എടുത്താലും ഒമിക്രോണ്‍ എല്ലാവര്‍ക്കും ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധന്‍ ഡോ.ജെയ് പ്രകാശ് അറിയിച്ചത്. ആശുപത്രിയിലടക്കം ജനങ്ങള്‍ കൂടുതലെത്തുന്ന സ്ഥലങ്ങളില്‍ കൊവിഡ് പടരുകയാണ്. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. ആള്‍ക്കൂട്ട നിയന്ത്രണമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് കേന്ദ്രം മുൻപ് അറിയിച്ചത്.
