Trending

കെ-റെയിലിന്റെ തീവ്ര പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ


പദ്ധതി സംബന്ധിച്ച വിവരങ്ങൾ എല്ലാ വീടുകളിലും എത്തിക്കാനായി പ്രചാരണ പത്രിക തയ്യാറാക്കാൻ സർക്കാർ ഇ-ടെൻഡർ ക്ഷണിച്ചു. പ്രചാരണ പത്രികയായുള്ള കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പിയാണ് അച്ചടിക്കുന്നത്.

സിപിഎം സംഘടനാ സംവിധാനം വഴിയാകും കൈപ്പുസ്തകം വീടുകളിൽ എത്തിക്കുക. അതേസമയം പുസ്തകം അച്ചടിക്കാനുള്ള തുക വകയിരുത്തിയിട്ടില്ല. ടെൻഡർ ക്ഷണിച്ച ശേഷമേ ഇതിനായി എത്രതുക വേണ്ടിവരുമെന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂ.

Previous Post Next Post
Italian Trulli
Italian Trulli