വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി ഭൂരഹിതരെ സംഘടിപ്പിച് നടത്തുന്ന ഭൂസമരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ഓഫീസ് മാർച്ച് ഇന്ന് രാവിലെ 10 മണിക്ക് ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിക്കും .
ഇടതുപക്ഷത്തിൻ്റെ ഗതകാല
ഭൂസമരങ്ങൾ മറന്ന് ഇപ്പോൾ ഭൂരഹിതരെ വഞ്ചിച്ചുകൊണ്ട്, പണ്ട് തങ്ങൾ ഭൂപരിഷ്കരണം നടപ്പിലാക്കി എന്നും, ഇനിയും ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതരെ പരിഗണിക്കേണ്ടതില്ല എന്ന രീതിയിൽ മുന്നോട്ടു പോകുന്ന ഇടതുപക്ഷ സർക്കാറിൻ്റെ ഭൂനയങ്ങൾക്കെതിരെയാണ് വെൽഫെയർ പാർട്ടി ഭൂരഹിതരെ സംഘടിപ്പിച്ച് സമരം ചെയ്യുന്നത്.
ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ കേരളത്തിലെ ജനങ്ങള്‍ നരകയാതന അനുഭവിക്കുമ്പോഴാണ് ഹാരിസണ്‍ പോലെയുള്ള കമ്പനികളും വന്‍കിട മുതലാളിമാരും ഏക്കറുകണക്കിന് സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ജന സമൂഹങ്ങളെ ഉൾപ്പെടെ കേരളത്തിലെ ഭൂരഹിതരെ വഞ്ചിക്കുകയാണ് സർക്കാർ എന്നും, ലൈഫ് മിഷനിൽ സംസ്ഥാന വിഹിതം പോലും നേരാംവണ്ണം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാതെ ഭവനരഹിതരെയും ഭൂരഹിതരെയും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഭൂസമരസമിതി
ജില്ലാ കൺവീനർ ഷംസുദ്ധീൻ ചെറുവാടി പറഞ്ഞു.
മാർച്ച് താലൂക്ക് ഓഫീസ്ന് മുന്നിൽ
വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.
ജില്ലാ ജനറൽ സെക്രട്ടറി ടി.കെ മാധവൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എ.പി വേലായുധൻ, ജില്ലാ ട്രഷറർ അൻവർ സാദത്ത് എന്നിവർ പങ്കെടുക്കും.
മണ്ഡലം നേതാക്കൾ മാർച്ചിന് നേതൃത്വം നൽകും.
Tags:
KOZHIKODE