Trending

പാൽക്കടലായി കാരക്കുറ്റി


കാരക്കുറ്റിയുടെ ചുവന്ന മണ്ണിൽ രണ്ട് ദശകത്തിനിപ്പുറം വിപ്ലവ യുവജന സംഘടനയുടെ സമ്മേളനം വീണ്ടുമെത്തി.

മൂടിപ്പുതച്ചുറങ്ങുന്ന 
കാരമുള്ളിൻ നാടിനെ തട്ടിയുണർത്തി കിഴക്ക് മൈസൂർ മലക്കുമുകളിൽ ചുവന്ന സൂര്യനുദിക്കുമ്പോൾ , കാരകുറ്റി പാൽക്കടലായി മാറുമ്പോൾ ,വിപ്ലവ പ്രസ്ഥാനത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച് വഴികാട്ടിയായി മുമ്പേ നടന്നു പോയ ധീര  സഖാക്കളുടെ വീര സ്മരണ ഇടനെഞ്ചിലേറ്റി, വിപ്ലവ തീനാമ്പുകൾ രക്തസാക്ഷി  മണ്ഡപത്തിൽ ശുഭ്ര  പതാകയുയർത്തി രക്ത പൂക്കളർപ്പിച്ച്  പ്രതിജ്ഞയെടുക്കുന്നതോടെ യുവജന സമ്മേളനത്തിന് തുടക്കമാവും.



കണ്ണിയാത്ത് അഹമ്മദ്കുട്ടി ഹാജിയുടെ അങ്കണത്തിൽ പ്രത്യേകം  തയ്യാറാക്കിയ സമ്മേളനഹാള് ,ഡി വൈ എഫ് ഐയുടെ  സമര പോരാട്ട ഭൂമിയിലെ മുൻ അമരക്കാരൻ സഖാവ് പി ബിജു നഗറിൽ , കൊടിയത്തൂർ  മേഖലാസമ്മേളനം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡൻറ് സഖാവ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്യും.

നാളെ  ഞായറാഴ്ച ഡിവൈഎഫ്ഐ കൊടിയത്തൂർ മേഖലാ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് , അങ്ങ്  പടിഞ്ഞാറ് സൂര്യനസ്തമിക്കും നേരം ചുവപ്പുരാശി പടരുമ്പോൾ, കാരക്കുറ്റിയിലെ വിപ്ലവ പ്രസ്ഥാനത്തിന് താങ്ങും തണലുമായി നിന്നിരുന്ന സ: കെ കെ സി മുഹമ്മദ് കാക്ക നഗറിൽ,  യുവജന പ്രകടനത്തിനുശേഷം പൊതു സമ്മേളനം നടക്കുമ്പോൾ ,ഡിവൈഎഫ്ഐ നേതാവും ഉജ്ജ്വല പ്രാസംഗികനുമായ സഖാവ് എ എം റഷീദ് കുറ്റിയാടി  അഭിസംബോധന ചെയ്ത് സംസാരിക്കും.

Previous Post Next Post
Italian Trulli
Italian Trulli