കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'മലബാർ വിപ്ലവത്തിലെ ചെറുവാടി സ്മരണകൾ' പരിപാടി ഇന്ന് വൈകുന്നേരം 5.30ന് ചെറുവാടിയിൽ നടക്കുന്ന ഫലകം സ്ഥാപിക്കലും പൊതുസമ്മേളനവും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്യും.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. സെക്രട്ടറി സമദ് കുന്നക്കാവ്, സോളിസാരിറ്റി ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ, വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡന്റ് കെ.പി.യു. അലി, ഇ.എൻ. അബ്ദുർറസാഖ് എന്നിവർ പങ്കെടുക്കും.
1921ലെ മലബാർ വിപ്ലത്തിന്റെ ഭാഗമായി ചെറുവാടിയിൽ നടന്ന ആഗ്ലോ - മാപ്പിള യുദ്ധത്തിൽ 64 പേർ രക്തസാക്ഷ്യം വരിച്ചിരുന്നു. ലഭ്യമായ 37പേരുടെ വിവരങ്ങളാണ് ഫലകമായി ചെറുവാടിയിൽ സ്ഥാപിക്കുന്നത്.
Tags:
KODIYATHUR