മുക്കം : ചേന്ദമംഗല്ലൂർ ഹൈസ്കൂൾ 1976 SSLC ബാച്ച് സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു .നറുക്കിൽ സുലൈമാൻ്റെ അധ്യക്ഷതയിൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഷറഫുദ്ദീൻ സർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദലി സർ മുഖ്യപ്രഭാഷണം നടത്തി.അധ്യാപകരുടെയും മറ്റു ജീവനക്കാരേയും വൃക്ഷത്തൈകൾ നൽകി ആദരിച്ചു .അദ്ധ്യാപകരായ മുഹമ്മദ് സാർ,ടി അബ്ദുല്ല സർ,കെസിസി അബ്ദുല്ലസർ ,ഉണ്ണിമോയിമാഷ്,കുഞ്ഞഹമ്മദ് മാഷ് തുടങ്ങിയ അദ്ധ്യാപകരും പി ഖാദർ ,മുഹമ്മദ് തുടങ്ങിയ അനദ്ധ്യാപകരും അസീസ് അൻവർ,റുവിയ മുഹമ്മദ് തുടങ്ങിയ വിദ്ധ്യാർത്ഥികളും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മുരളീധരൻ സ്വാഗതവും കെ എം ഇമ്പിച്ചാലി നന്ദിയും പറഞ്ഞു.
രണ്ടാം സെക്ഷനിൽ വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. കെ ടി ഹാഷിമിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മോഹൻദാസ്,സുബൈദ, സമീഹ,നഫീസ, രാമചന്ദ്രൻ, ഉമ്മർ, സിദ്ദിഖ് ഹുസൈൻ, ബച്ചു ചെറുവാടി, ടി അൻവർ എന്നിവർ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം അബ്ദുല്ലയുടെ വക പലതരം ചെടികളും സമ്മാനമായി നൽകി.
Tags:
MUKKAM
