ഐഎസ്എല്ലിൽ കരുത്തരായ ഹൈദരാബാദ് എഫ്സിയെ വീഴ്ത്തി കേരളത്തിന്റെ കൊമ്പന്മാർ.ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.ഈ വിജയത്തോടെ തുടർച്ചയായ പത്താം മത്സരത്തിലും അപരാജിത കുതിപ്പ് തുടരാൻ ഇവാനും പിള്ളേർക്കും ആയി.
അൽവാരോ വാസ്കസിന്റെ അത്ഭുത ഗോൾ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയം നൽകിയത്.43ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ആയിരുന്നു ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. ഖാബ്രയുടെ ത്രോ സഹൽ പിറകിലേക്ക് ഹെഡ് കൊണ്ട് ഫ്ലിക്ക് ചെയ്ത് നൽകി.അത് വാസ്കസ് ഒരു വോളിയിലൂടെ വലയിൽ എത്തിച്ചു. താരത്തിന്റെ സീസണിലെ നാലാം ഗോളാണിത്.
വിജയത്തോടെ പത്ത് കളികളിൽ നിന്നും 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി.തോറ്റെങ്കിലും 16 പോയിന്റുള്ള ഹൈദരാബാദ് മൂന്നാമത് തുടരുന്നു
Tags:
SPORTS
