ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനത്തിന് സര്‍വകലാശാലയില്‍ നിന്ന് നേരിട്ട് ഫോണ്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ മാത്രം, 12-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എത്തിച്ചേരുക. മറ്റുള്ളവര്‍ ഒഴിവ് വരുന്ന മുറക്ക് സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന അറിയിപ്പ് പ്രകാരം നിശ്ചിത തീയതിയിലും സമയത്തും അഭിമുഖത്തിന് ഹാജരായാല്‍ മതി.
എം.പി.എഡ്., ബി.പി.എഡ്. റാങ്ക്‌ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രവേശനത്തിന് അലോട്ട്‌മെന്റിനു ശേഷമുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. സര്‍വകകലാശാലാ പഠന വകുപ്പുകള്‍, സെന്ററുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് 22-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407016, 7017
പി.എച്ച്.ഡി. പ്രവേശനം
സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേണലിസം പഠനവിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയത്തിന്റെ സിനോപ്‌സിസും സഹിതം 21-നകം അതത് വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്ന് അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക. അഭിമുഖത്തിനുള്ള അപേക്ഷ ഇ-മെയിലില്‍ അറിയിക്കും. പി.ആര്‍. 60/2022
സ്റ്റാറ്റിസ്റ്റിക്‌സ് പി.എച്ച്.ഡി. പ്രവേശനം
സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനം ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 21-ന് മുമ്പായി പഠനവകുപ്പുമായി ബന്ധപ്പെടുക.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ 17-ന് തുടങ്ങും.
SDE മാര്‍ക്ക് ലിസ്റ്റ് വിതരണം
എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. സോഷ്യോളജി, ഹിസ്റ്ററി വിദ്യാര്‍ത്ഥികളുടെ കണ്‍സൊളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മെയിന്‍ സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും.
Tags:
KOZHIKODE
