Trending

ബൂസ്റ്റർ ഡോസ് കൊറോണ വകഭേദങ്ങൾക്കെതിരെ അവസാന വാക്കല്ല: വരാനിരിക്കുന്നത് ഡെൽറ്റക്രോണെന്ന് ലോകാരോഗ്യസംഘടന


ജനീവ: ബൂസ്റ്റർ ഡോസ് കൊറോണയുടെ അതിവേഗത്തിൽ വളരുകയും വ്യാപിക്കുകയും ചെയ്യുന്നവകഭേദങ്ങൾക്കെതിരെയുള്ള പൂർണ പരിഹാരമല്ലെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. അതെ സമയം രോഗവും മരണവും തടയുന്നതിന് പുറമെഅണുബാധയും വ്യാപനവും തടയുന്നതിന് വാക്സിനുകൾ ആവശ്യമാണ്.

കൊറോണ വാക്‌സിനുകളുടെ ഉപയോഗത്തെ തുടർന്നുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി ഡബ്ല്യു എച്ച് ഒ ഒരു ഉപദേശക സംഘത്തിന് രൂപം നൽകിയിരുന്നു. ആവിർഭാവം മുതൽ കൊറോണ വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണ്.

ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഒമിക്രോൺഎന്നിങ്ങനെ കൊറോണയുടെ അഞ്ച് വകഭേദങ്ങളെ ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുണ്ട്. ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ കൊറോണയുടെ പരിണാമം തുടരും ഒമിക്രോൺ കൊറോണയുടെ അവസാനവാക്കല്ലെന്നും 2020 ൽ കൊറോണ വിനാശം വിതച്ചപ്പോൾ 2021 ൽ രണ്ടാം തരംഗം ഡൽറ്റയ്‌ക്ക് സാക്ഷ്യം വഹിച്ചു.

കൊറോണ വൈറസിന്റെ തുടർച്ചയായ പരിണാമം ‘ഡെൽറ്റാക്രോൺ’ എന്ന പുതിയ വകഭേദത്തിലേക്ക് എത്തിച്ചതായും ഡെൽറ്റയും ഒമിക്‌റോണും ചേർന്ന ഡെൽറ്റക്രോൺ വകഭേദംസൈപ്രസിൽ കണ്ടെത്തിയതായും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.

Previous Post Next Post
Italian Trulli
Italian Trulli