കൂളിമാട് : കമ്മ്യൂണിസ്റ്റ് ഭരണത്തിലെ കരിനിയമങ്ങൾ പരാജയപ്പെടുത്താൻ മുസ്ലിം ലീഗ് സുശക്തമാണെന്ന് ജില്ല ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ പ്രസ്താവിച്ചു.
കൂളിമാട് വാർഡ് മുസ്ലിംലീഗ് സംഘടിപ്പിച്ച വഖ്ഫ്
സംരക്ഷണ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർഡ് ലീഗ് പ്രസി : വി.എ.മജീദ് അധ്യക്ഷനായി. അഷ്ക്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ലീഗ് ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ, പഞ്ചായത്ത് ലീഗ് പ്രസി : എൻ.എം.ഹുസൈൻ, സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട്, ഇ.കെ. മൊയ്തീൻ ഹാജി, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് , വാർഡ് മെമ്പർ കെ.എ.റഫീഖ്, എസ് എം എഫ് ജില്ല സെക്രട്ടരി സി.എ. ശുകൂർ മാസ്റ്റർ സംസാരിച്ചു. സി.എ. അലി സ്വാഗതവും ഇ.നസീഫ് നന്ദിയും പറഞ്ഞു.
Tags:
MAVOOR
