Trending

സൗദിയില്‍ കോവിഡ് കുതിക്കുന്നു,അയ്യായിരത്തിനടുത്ത് പുതിയ കേസുകള്‍


റിയാദ്: സഊദിയിൽ ഇന്ന് 4,778 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 583,531 ആയി. മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണസംഖ്യ 8,895 ആയി.

893 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 547,507 ആയി. 154 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്. നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 27,129 ആയി ഉയർന്നു.

Previous Post Next Post
Italian Trulli
Italian Trulli