കുമാരനല്ലൂർ ആസാദ് മെമ്മോറിയൽ യുപി സ്കൂളിൻറെ നേതൃത്വത്തിൽ ചികിത്സ ധനസഹായം വിതരണം ചെയ്തു, അധ്യാപകരുടെയും സുമനസ്സുകളായ നാട്ടുകാരുടെയും പ്രയത്നത്തിന് ഫലമായിട്ടാണ് ചികിത്സാ സഹായം വിതരണം ചെയ്യാൻ സാധിച്ചത്
ആസാദ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മുക്കം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ശ്രീ ഓംകാര നാഥൻ അധ്യാപകർ കളക്ട് ചെയ്ത തുക പ്രധാനാധ്യാപിക ഷൈന എം.പിക്ക് കൈമാറി,
തുടർന്നും ജീവകാരുണ്യ മേഖലയിൽ ശക്തമായി ഇടപെടുന്നത് തുടരുമെന്നും ആസാദ് സ്കൂൾ അധികൃതർ അറിയിച്ചു.
പൂർവ്വ വിദ്യാർത്ഥികളുടേയും സ്കൂളുമായി ബന്ധപ്പെട്ട മറ്റാളുകളുമായും സഹകരിച്ച് തുടർന്നും കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്, ഇതുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുള്ളവർ +91 7025394965 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Tags:
MUKKAM
