Trending

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വാർഷിക ക്യാമ്പ് നടത്തി.


കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ, ഹയർ സെക്കൻഡറി യൂണിറ്റ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വാർഷിക ക്യാമ്പ് നടത്തി.

വർണ്ണാഭമായ ഘോഷ യാത്ര യോടെ തുടക്കമായ  ക്യാമ്പ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ബിജു എംഎസ് അധ്യക്ഷനായി.

സ്കൗട്ട് ഡിസ്ട്രിക്ട് ചീഫ് കമ്മീഷണർ വി.ഡി സേവ്യർ മുഖ്യാതിഥിയായി. പങ്കെടുത്ത ചടങ്ങിൽ സ്കൗട്ട് മുക്കം ലോകൽ അസോസിയേഷൻ സെക്രട്ടറി പി.എം അബ്ദുൽ നാസർ ക്യാമ്പ് വിശദീകരണം  നടത്തി.

മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ
വിവിധ പഠന സെഷനുകൾക്ക് പുറമെ, 
ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമം, 
പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ പ്രസക്തി, 
ലീഡർഷിപ് ക്വാളിറ്റി,
സ്വയം ഒരു തൊഴിൽ 
കൃഷി പാഠം
നാടൻ പാട്ട്
എന്നിവയിൽ പരിശീലന ക്ലാസ്സുകൾ നടന്നു.

ഹെഡ് മാസ്റ്റർ ജി. സുധീർ, പി.ടി.എ വൈസ് പ്രസിഡൻ്റ് പി.സി അബൂബക്കർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സലീം കെ.ടി, സീനിയർ സ്കൗട്ട് മാസ്റ്റർ പി.സി അബ്ദുറഹിമാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സഹീർ സി.പി എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ സ്കൗട്ട് മാസ്റ്റർ അബ്ദുൽ ബാരി എം.സി സ്വാഗതവും ഗൈഡ്സ്  ക്യാപ്റ്റൻ ഷഹർബാൻ കോട്ട നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli