Trending

"റൂബിക്സ് ക്യൂബ് എന്ന മാന്ത്രിക കളിപ്പാട്ടം ''


ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കളിപ്പാട്ടം എന്ന ഖ്യാതി, "റൂബിക്സ് ക്യൂബ് എന്ന മാന്ത്രിക കളിപ്പാട്ടത്തിനു മാത്രം സ്വന്തം

കാണുമ്പോൾ വളരെ സിംപിൾ എന്ന് തോന്നുമെങ്കിലും ഈ മന്ത്രിക കളിപ്പാട്ടം സോൾവ് ചെയ്യണം എങ്കിൽ നല്ല ഏകാഗ്രതയും ദീർഘവീക്ഷണവും ബുദ്ധിയും ക്ഷമയും വെണം എന്ന് മാത്രം . അത്കൊണ്ട് തന്നെ ഈ കളിപ്പാട്ടം കുഞ്ഞുങ്ങൾക്ക് മാത്രം അല്ല മുതിർന്നവർക്കും പ്രിയപെട്ടതാക്കുന്നത്..പക്ഷെ ഇന്ന് ഇത് എളുപ്പത്തിൽ സോൾവ് ചെയ്യുന്നതിനു പല രീതികളും യൂ ട്യൂബ് പോലുള്ള മീഡിയകളിൽ സുലഭമാണ്.,

  1974-ൽ ഹങ്കറികാരൻ ആയ ഏർണോ റുബിക് ആണ് ഈ കളിപ്പാട്ടം നിർമിച്ചത്, ആർക്കിടെക്ച്ചറും പ്രൊഫസറും ആയ ഏർണോ റുബിക് തന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി പഠനസഹായത്തിനുള്ള ഉപകരണം ആയാണ് ഈ ക്യൂബ് നിർമ്മിച്ചത്. പിന്നീടാണ് ഇത് ഏകാഗ്രതയും ക്ഷമയും ബുദ്ധിശക്തിയും കൂട്ടുന്നതിനു ഉതകുന്ന ഒരു ചെറിയ കളിപ്പാട്ടമാണിതന്നു അദ്ദേഹം മനസിലാക്കുന്നത്.
   മരം കൊണ്ട് നിർമിച്ച ആറുവശങ്ങളിൽ വിവിധ നിറങ്ങൾ ഉപയോഗിച്ച ക്യൂബ് സോൾവ് ചെയ്യാൻ ഏർണോ റുബികിന് തന്നെ മാസങ്ങൾ വേണ്ടിവന്നുവത്രെ. 1974-ൽ തന്നെ അദ്ദേഹം ഈ കലിപ്പാട്ടത്തിന് പേറ്റന്റ് എടുക്കുകയും ചെയ്യ്തു.

   ഈ ക്യൂബിനെ വ്യാവസായികമായ ഉത്പാദനം ആക്കുന്നതിന് പല കളിപ്പാട്ടനിർമ്മാതാക്കളെയും സമീപിച്ചു എങ്കിലും പലരും ഈ കളിപ്പാട്ടത്തെ അവഗണിക്കുകയാണ് ഉണ്ടായത്.എങ്കിലും 5 വർഷകാലം വേണ്ടി വന്നു ഈ കളിപ്പാട്ടം പുറം ലോകം അറിയുന്നതിനു. ഈ 5 വർഷകലയളവിൽ അദ്ദേഹം മാജിക് ക്യൂബ് എന്ന പേരിൽ സ്വന്തം നാട്ടിൽ തന്നെ വിറ്റുകൊണ്ടിരുന്നു.
    എന്നാൽ 1979-ൽ കളിപ്പാട്ടങ്ങളുടെ ഒരു രാജ്യാന്തരഎക്സിബിഷനിൽ ഏർണോ റുബിക് ഈ മാന്ത്രിക ക്യൂബ് പരിചയപ്പെടുത്തിയത്തോടെയാണ് ഈ ഉത്പന്നം ഹങ്കറിക്ക്‌ പുറത്തേക്കു അറിയപ്പെടാൻ തുടങ്ങിയത്.അങ്ങിനെ അമേരിക്കൻ കളിപ്പാട്ടനിർമ്മാണ കമ്പനിയായ ഐഡിയലിനു മാന്ത്രിക ക്യൂബ് നിർമാണം കൈമാറുകയും പിന്നീട്  റുബിക് ന്റെ പേരിൽ തന്നെ ഈ ഉത്പന്നം ഇറക്കുകയും, അങ്ങിനെ റൂബിക്സ് ക്യൂബ് എന്നപേരിൽ ലോകം അറിയപ്പെടുകയും ചെയ്യ്തു.
  1980 - ൽ ഉല്പാദനം ആരംഭിച്ച റൂബിക്സ് ക്യൂബ് 2 വർഷം കൊണ്ട് തന്നെ 10 കൊടിയോളം ക്യൂബ്കൾ ആണ് ലോകമെമ്പാടും വിറ്റഴിച്ചത്..
 ഇതുവരെയും 350 മില്ല്യണിലേറെ വിപണനം ചെയ്യ്തുവെന്ന് പറയപ്പെടുന്നു.  നിരവധി തവണ toy of the year പുരസ്‌കാരം ക്യൂബിന് ലഭിച്ചിട്ടുണ്ട്.
   ഈ ക്യൂബിന്റെ പലനിറത്തിലും ഭാവത്തിലും രൂപത്തിലും ഇന്നു സുലഭമാണ്.
  ഈ  റൂബിക്സ് ക്യൂബ്   ഏറ്റവും വേഗത്തിൽ സോൾവ് ചെയ്യുതതിനുള്ള രാജ്യാന്തര മത്സരങ്ങൾ എല്ലാ വർഷവും നടക്കുന്നുണ്ട്, അതിനു വേണ്ടി ഒരു world cube association എന്ന സംഘടനതന്നെ ഉണ്ട്‌. 1982-ൽ നടന്ന ആദ്യ ക്യൂബിക് മത്സരത്തിൽ അമേരിക്കയിൽ നിന്നുള്ള മിൻഹത്തയി 22.95 സെക്കന്റ് കൊണ്ട് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യ്തു ആദ്യ ചാമ്പ്യാൻഷിപ് നേടിയെടുത്തു.  റൂബിക്‌സ് ക്യൂബിന്റെ ഏറ്റവും വേഗമേറിയ പരിഹാരത്തിനുള്ള നിലവിലെ റെക്കോർഡ് നിലവിൽ യുഷെങ് ഡുവിന്റെ 3.47 സെക്കൻഡാണ്,
എന്നിരുന്നാലും, ഒരു റോബോട്ട്, ഈ വർഷം അവിശ്വസനീയമായ വേഗതയായ 0.38 സെക്കൻഡിൽ ആണ് റൂബിക്സ് ക്യൂബ് പരിഹരിച്ചത്.
     എന്തായാലും പല വർണ്ണങ്ങൾ ഉള്ള ഈ മാന്ത്രിക ക്യൂബ് ഇന്നും അതിന്റ ജൈത്രയാത്ര തുടരുകയാണ്...

 
Previous Post Next Post
Italian Trulli
Italian Trulli