Trending

ഇരുപതാമത് പ്രവാസി ഭാരതീയ ദിനാഘോഷം സംഘടിപ്പിച്ചു


ഇരുപതാമത് പ്രവാസി   ഭാരതീയ ദിനാചരങ്ങളുടെ ഭാഗമായി നടന്ന പ്രവാസി പുനരധിവാസ സെമിനാർ നോർക്കയുടെ വൈസ് ചെയർമാന് ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 പ്രവാസി പുനരധിവാസ വിഷയങ്ങളും പോരായ്മകളും സർക്കാർ ചെയ്യേണ്ടതും മായാ നയ പരിപാടികളെ പറ്റിയും  വിശദമായ രീതിയിൽ പ്രവാസി ചേമ്പർ ജനറൽ സെക്രട്ടറി ജനാബ് കൊളക്കാടൻ ഗുലാം ഹുസൈൻ സംസാരിച്ചു. തുടർന്ന് നടന്ന  ഇരുപതോളം ആവശ്യങ്ങൾ ഉന്നയിച്ചത് അനുഭവ പൂർവം പരിഗണിക്കാൻ ശ്രമിക്കാം എന്ന് ശ്രീരാമ കൃഷ്ണൻ ഉറപ്പു നൽകി .രാവിലെ നടന്ന സെമിനാറിൽ   ബഹു സ്പീക്കർ ശ്രീ എം.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്‌ത മേഖലയിൽ ഉള്ള വ്യക്തിത്യങ്ങൾ പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കർ  ശ്രീ ചിറ്റയം ഗോപ കുമാർ, ശ്രീ വി.ഡി. സതീശൻ, ശ്രീ എം.എം. ഹസ്സൻ , ഓ രാജഗോപാലൻ,  ശ്രീ ദിനകരൻ,പി.ജെ.കുരിയൻ , ബഹു സ്വാമി ഗുരുരക്തം ,ജനാബ്   ബീമാ പള്ളി  റഷീദ് , അഡ്വ. സി.ർ. അനിൽ ബാബു, ശ്രീ കെ.സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.




 പ്രവാസി  ഡോ: എസ് അഹമ്മദ് സ്വാഗതവും  കടക്കൽ രമേശ് എൻ ആർ ഐ കൗൺസിൽ നന്ദിയും പറഞ്ഞു.

ഇന്ന് നടക്കുന്ന സമാപന  സമ്മേളനവും പുരസ്‌കാര സമർപ്പണവും എച്ച് ഒ എൻ കേരള ഗവർണ്ണർ  ശ്രീ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. 3  ദിവസം നീണ്ടു നിന്ന ദിനാഘോഷ പരിപാടി പ്രവാസി പുനരദിവസത്തെ പറ്റിയും , കാലത്തിനു അനുസരിച്ചു നോർക്കയുടെ പ്രവർത്തന രീതി മാറ്റണം എന്ന് സദസ്സിൽ നിന്നും ആവശ്യം ഉന്നയിച്ചു. വിദേശത്തു നിന്നും വന്ന 65 വയസ്സായവർക്ക്‌ പൂർണമായും പെൻഷൻ കൊടുക്കുവാനും നോർക്കയുടെ വൈസ് ചെയർമാനോട്   ആവശ്യപ്പെട്ടു.കാര്യങ്ങൾ പഠിച്ച ശേഷം പറ്റുന്ന രീതിൽ പരിഗണിക്കാൻ ശ്രമിക്കാം എന്ന് അദ്ദേഹം  പറഞ്ഞു .
Previous Post Next Post
Italian Trulli
Italian Trulli