Trending

കൊച്ചിയിൽ സുരക്ഷ കർശനമാക്കി പൊലീസ്


ക്രിസ്‌മസ്‌- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ കർശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പിച്ചു. മാളുകളിൽ മഫ്‌തി പൊലീസിനെയും വിന്യസിച്ചു.
രാത്രി 11 മണിക്ക് ശേഷം റോഡിൽ വാഹന പരിശോധന കർശനമാക്കും.അതേസമയം ഇടുക്കിയിലെ ചെക്പോസ്റ്റുകളിലും അതിർത്തി മേഖലകളിലും എക്‌സൈസിന്റെ വ്യാപക പരിശോധന തുടരുകയാണ്.
ലഹരി വസ്‌തുക്കൾ കടത്താനുള്ള സാധ്യത മുൻനിർത്തിയാണ് പരിശോധന. തമിഴ്നാട് അതിർത്തികളിലെ സമാന്തര മേഖലകളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli