ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ എടിക്കെ മോഹൻബഗാൻ വിജയ വഴിയിൽ. ഇന്നത്തെ തകർപ്പൻ മത്സരത്തിൽ എഫ്.സി ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊൽക്കത്തൻ വമ്പൻമ്മാർ വീഴ്ത്തിയത്.
എടിക്കെയ്ക്ക് വേണ്ടി ലിസ്റ്റൻ കൊളാസോ, റോയി കൃഷ്ണ എന്നിവർ ഗോൾ നേടിയപ്പോൾ ഗോവയുടെ ആശ്വാസ ഗോൾ ഓർടിസ് സ്കോർ ചെയ്തു.ഗോവയുടെ സീസണിലെ നാലാം തോൽവിയാണിത്. പോയിന്റ് പട്ടികയിൽ എടിക്കെ മോഹൻബഗാൻ 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു
Tags:
SPORTS
