Trending

രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; പുതുതായി 13,154 പേര്‍ക്ക് രോഗബാധ


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040, ആയി. നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 82,402 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 268 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ നിരക്ക് 4,80,860 ആയി.


രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 961 ആയി. 320 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 263 പേരുമായി ഡല്‍ഹിയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങൡലാണ് ഒമിക്രോണ്‍ വ്യാപനം കൂടുതലുളളത്.

അതേസമയം ഒമിക്രോണ്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണമാണ്.

Previous Post Next Post
Italian Trulli
Italian Trulli