കളൻതോട്: ചാത്തമംഗലം എം.ഇ.എസ് കോളജ് ഓഫ് ആർട്സ് ആൻ്റ് സയൻസസിലെ മലയാളവിഭാഗം അധ്യക്ഷ റീന ഗണേഷ് മണാശ്ശേരിയുടെ ചെറുകഥാസമാഹാരം മൗനത്തിലാഴുന്ന സ്വപ്നങ്ങൾ ഡോ. എം.എൻ കാരശ്ശേരിയും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജിലെ മലയാളഗവേഷണപഠനവിഭാഗം അധ്യക്ഷൻ പ്രൊഫ. ശ്രീശൈലം ഉണ്ണിക്കൃഷ്ണനും ചേർന്ന് എം.ഇ. എസ് കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്തു.
കോളജ് മാനേജ്മെൻ്റ് സെക്രട്ടറി പി.പി അബ്ദുള്ളകുട്ടി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ മാനേജ്മെൻ്റ് ചെയർമാൻ സി.ടി സക്കീർ ഹുസൈൻ പുസ്തകം ഏറ്റു വാങ്ങി മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രൊഫ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ പുസ്തകപരിചയം നടത്തി.
വൈവിധ്യമാർന്ന കഥകൾ വ്യത്യസ്ത ശൈലിയിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത് ഈ പുസ്തകത്തിൻ്റെ പ്രത്യേകതയാണ് എന്ന് അദ്ദേഹം പറഞ്ഞു. മാനേജ്മെൻ്റ്
അതിഥികൾക്ക് ഉപഹാര സമർപ്പണം നടത്തി.
വൈസ് പ്രിൻസിപ്പൽ മുസ്തഫ ഷമീം കെ, സ്റ്റാഫ് സെക്രട്ടറി മൃദുല എം, അഡ്‌മിനിസ്ട്രേഷൻ സൂപ്രണ്ട് എൻ.സി അബ്ദുൾ ഖാദർ, ബി.ടി.ടി.എം വകുപ്പധ്യക്ഷ റീബ സൂസൻ ഫിലിപ്പ്, അറബി വിഭാഗം അധ്യക്ഷൻ കെ.ടി മുഹമ്മദ്, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫ. ജിനോ കുര്യൻ, എം.ഇ.എസ് അലുംനി പ്രസിഡണ്ട് ജാസിൽ എം.കെ, വിദ്യാർത്ഥി പ്രതിനിധി ഫിദ ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രചയിതാവ് റീന ഗണേഷ് മറുമൊഴി രേഖപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ മുസ്തഫ ഷമീം കെ സ്വാഗതവും മലയാളവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ വത്സമ്മ ജേക്കബ് നന്ദിയും ആശംസിച്ചു.
Tags:
MUKKAM