Trending

കാവുങ്ങൽ അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റണം.

കൂളിമാട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാവുങ്ങൽ അങ്കണവാടി, നിർമാണം പൂർത്തിയായ പുതിയ
കെട്ടിടത്തിലേക്ക് മാറ്റാൻ അടിയന്തര നടപടിയെടുക്കണമെന്ന് അങ്കണവാടി എൽ എം എസ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കെ സി സാദിഖിൻ്റെ അധ്യക്ഷതയിൽ മജീദ് കൂളിമാട് ഉദ്ഘാടനം ചെയ്തു. 

ഗുണഭോക്‌തൃ ലിസ്റ്റ് യോഗം അംഗീകരിക്കുകയും പ്രവേശനോത്സവവും ശിശുദിനാഘോഷവും വിജയിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്കണവാടി വർക്കർ കെ എം റംല, എം.കെ എ മജീദ്, ഇ. ശ്യാമിലി, കെ. രഞ്ജിത സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli