Trending

ഗ്രന്ഥശാല ദിനം ആചരിച്ചു.

കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥശാല ദിനം കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ ആചരിച്ചു. ലൈബ്രറി പ്രസിഡണ്ട് പി.സി അബൂബക്കർ മാസ്റ്റർ പതാക ഉയർത്തി. സെക്രട്ടറി പി അബ്ദുറഹിമാൻ, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ലൈബ്രേറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഇ ആലിക്കുട്ടി, എൻ മുഹമ്മദ്, തറമ്മൽ മൂസ എന്നിവർ പങ്കെടുത്തു.
ഏറ്റവും നല്ല പത്രവായനക്കാരായി തെരഞ്ഞെടുത്ത നരേക്കുഴി മുഹമ്മദ്, തറമ്മൽ മൂസ എന്നിവർക്ക് അവാർഡുകൾ നൽകി. ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രമായ ഗ്രന്ഥാ ലോകത്തിന്റെ പ്രദർശനവും നടന്നു. ലൈബ്രറിയിലേക്ക് പുതിയ മെമ്പർമാരെ ചേർത്തു.
അക്ഷരദീപം തെളിയിച്ചു. കെ ഖാദർ മാസ്റ്റർ, കെ.പി മുഹമ്മദ്, പി അബ്ദുൽ കരീം, കെ അബ്ദുൽ മജീദ്, സി.കെ അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli