Trending

"സ്വാതന്ത്ര്യ സൗഹൃദ പുലരി" സ്വാതന്ത്ര്യ ദിനം ആചരിച്ചു.

കൊടിയത്തൂർ: ആഗസ്റ്റ് 15; രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു. എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി ടൗൺ കമ്മിറ്റിയുടെ നേത്രത്വത്തിൽ "സ്വാതന്ത്ര്യ സൗഹൃദ പുലരി" എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ ആർമി അംഗവും മദ്റസ പൂർവ്വ വിദ്യാർത്ഥിയുമായ പി.പി റഹ്മത്തുള്ള പതാക ഉയർത്തി. മദ്റസ സ്വദർ അനീസ് ഫൈസി അധ്യക്ഷനായ ചടങ്ങിൽ സൈദലവി മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു. 

മദ്റസ പ്രസിഡന്റ് കെ അബ്ദുൽ കാരീ, എസ്.വൈ.എസ് ജനറൽ സെക്രട്ടറി എം.എം ആബിദ്, കെ മുഹ്‌സിൻ, നാസി തങ്ങൾ, അഫ്നാൻ യമാനി, കെ ഹംദാൻ, കെ.കെ ഇബ്രാഹീം അസ്‌ലമി, കെ അഞ്ചുമുൽ ഹഖ്, എ.കെ ദാക്കിർ, റിയാൻ അൻസാരി, കെ യാസീൻ, യു അയാസ്, കെ.എം ഫർഹാൻ തുടങ്ങിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli