Trending

ചെയ്തറിവിന്റെ 'നെല്ല് പാഠം'.

മുക്കം: അവർ വിത്തിട്ട നെല്ല് ഇനി ക്ലാസിന് മുൻപിൽ വളരും... കൃഷി അന്യം നിന്നുപോകുന്നു, പുതിയ തലമുറക്ക് കൃഷി ഇഷ്ടമില്ല, അരി എവിടെനിന്ന് കിട്ടുന്നുവെന്ന് പോലും കുട്ടികൾക്കറിയില്ല എന്നൊക്കെ പഴി പറയാൻ എളുപ്പമാണ് എന്നാൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിലെ കാർഷിക ക്ലബ് ഈ അധ്യയന വർഷം സ്കൂളിലെ അഞ്ചാം ക്ലാസ്സിൽ ചേർന്ന മുഴുവൻ കുട്ടികളെയും കൃഷി പഠിപ്പിക്കുക മാത്രമല്ല നെല്ല് കൃഷി ചെയ്യാൻ കൂടെ കൂട്ടിയിരിക്കുകയാണ്.
അഞ്ചാം ക്ലാസ് പ്രവർത്തിക്കുന്ന മുക്കം ഓർഫനേജ് ക്യാമ്പസിലെ പൈതൃക ബിൽഡിങ്ങിന്റെ മുറ്റത്താണ് വിത്തിട്ട് നൂറ്റി ഇരുപതു ദിവസം കൊണ്ട് വിളവെടുക്കുന്ന 'ഉമ' എന്ന ഹൃസ്വകാല നെല്ലിനം കരനെല്ല് കൃഷിയായി വിദ്യാർഥികൾ പാകിയത്.

ശാസ്ത്രം, തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം, സാമൂഹ്യ ശാസ്ത്രം തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും കൃഷി ഒരു പാഠമായി വരുന്നുണ്ട് അതിന്റെ ചെയ്തറിവ് കൂടിയാണിത്.

അഞ്ചാം ക്ലാസിലെ എല്ലാ ഡിവിഷനിലെയും വിദ്യാർത്ഥികൾ വിത്ത് വിതക്കലിൽ പങ്കാളികളായി. നന്നായി കിളച്ചു പാകപ്പെടുത്തിയ മണ്ണിലേക്ക് ഉണക്കി പൊടിച്ച ആട്ടിൻ കാഷ്ഠവും ചാണകപൊടിയും അടങ്ങിയ ത്രി മിക്സും സ്കൂളിലെ ജൈവ വൈവിദ്ധ്യ കുളത്തിലെ അഴുകിയ പായലും അടിവളമായി ചേർത്ത് തീർത്തും ജൈവ രീതിയിലാണ് കൃഷി ഇറക്കിയിരിക്കുന്നത്.

ഹെഡ് മിസ്ട്രസ് എം. ഷബീന വിത്ത് വിതക്കൽ ഉദ്ഘാടനം ചെയ്തു. കാർഷിക ക്ലബ് കോ-ഓർഡിനേറ്റർ ടി റിയാസ് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli