കൊടിയത്തൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനും റാലിയും സംഘടിപ്പിച്ചു. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നാമനിർദ്ദേശ പത്രികയും സമർപ്പിച്ചാണ്
പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
പന്നിക്കോട് എയുപി സ്കൂളിൽ നടന്ന കൺവെൻഷനിൽ നിരവധി പേർ പങ്കെടുത്തു. കെ.പി.സി.സി സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളായ മിസ്ഹബ് കീഴരിയൂർ, ബൽക്കീസ് ടീച്ചർ, യു.ഡി.എഫ് നേതാക്കളായ സി.ജെ ആൻ്റണി യു.പി മമ്മദ്, കെ.ടി മൻസൂർ, എൻ.കെ അഷ്റഫ്, സിദ്ധീഖ് പുറായിൽ, വെൽഫെയർ പാർട്ടി നേതാവ് ഷംസുദ്ധീൻ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പന്നിക്കോട് അങ്ങാടിയിൽ നിരവധി പേർ പങ്കെടുത്ത പ്രകടനവും നടന്നു.
Tags:
KODIYATHUR


