കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് ചുള്ളിക്കാപറമ്പ് ഡോക്ടേഴ്സ് കെയർ ക്ലിനിക് മെഡിസിൻ കിറ്റ് കൈമാറി.
ലാഹരിക്കെതിരെ ഫുട്ബോൾ ലഹരി സമാപന പരിപാടിയിൽ ഡോക്ടേഴ്സ് കെയർ മാനേജിംഗ് ഡയറക്ടർ പി.സി മുഹമ്മദിൽ നിന്നും സുരക്ഷാ പാലിയേറ്റീവ് ജില്ലാ വൈസ് ചെയർമാൻ എം പി അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങി.
ഇ രമേശ് ബാബു, ഷബീർ ചെറുവാടി, എൻ രവീന്ദ്രകുമാർ, ഗുലാം ഹുസൈൻ, ആസിഫ് സഹീർ, നാസർ കാരന്തൂർ, ചെറിയാപ്പു കെ, എം.കെ ഉണ്ണിക്കോയ, മമ്മദ് കുട്ടി കുറുവാടങ്ങൽ, വി.വി നൗഷാദ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഷരീഫ് നടുവത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODIYATHUR