Trending

അധ്യാപകരുടെ അധ്യാപകന് സ്നേഹോഷ്മള യാത്രയയപ്പ്.



സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇ.കെ അബ്ദുൽ സലാമിന് മുക്കം നഗര സഭ ചെയർമാൻ പി.ടി ബാബു ഉപഹാരം നൽകുന്നു.

മുക്കം: കാൽ നൂറ്റാണ്ടിലേറെക്കാലം മുക്കം ഉപജില്ലയിലെ അധ്യാപക പരിശീലനത്തിന് നേതൃത്വം നൽകിയ ഇ.കെ അബ്ദുൽ സലാമിന് ഉപജില്ല സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ പ്രധാനാധ്യാപക പോസ്റ്റിൽ നിന്ന് ഇദ്ദേഹം മെയ് 31നാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.


ഡി പി ഇ പി കാല ഘട്ടത്തിലെ അധ്യാപക പരിശീലനത്തിന് നേതൃത്വം നൽകിക്കൊണ്ട് 1998ലാണ് ഇദ്ദേഹം പരിശീലകനാവുന്നത്. എസ് സി ഇ ആർ ടി റിസോഴ്സ് പേഴ്സൺ, സാമൂഹ്യശാസ്ത്രത്തിന്റെ സംസ്ഥാന അധ്യാപക പരിശീലകൻ, ചോദ്യപ്പേപ്പർ നിർമ്മാണ കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാ യിരുന്നു.

മുക്കം ഓർഫനെജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉപഹാരം നൽകി. വേനപ്പാറ ലിറ്റിൽ ഫ്ലവർ എ യു പി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. 

കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി അജീഷ്, മണാശേരി ഗവൺമെന്റ് യുപി സ്കൂൾ പ്രധാനാധ്യാപിക കെ.പി ബബിഷ, കാരശ്ശേരി എ.യു.പി സ്കൂൾ പ്രധാനാ ധ്യാപകൻ വി.എൻ നൗഷാദ്, അധ്യാപകരായ ബിജു മാത്യു, പി.കെ മനോജ്‌ കുമാർ, പി.കെ മുഹമ്മദ് ഷെഫീഖ്, കെ.പി ഹാരിസ്, സുധീർ ബാബു തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli