Trending

ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണം: കെ.എ.ടി.എഫ്.



കോഴിക്കോട്: കഴിഞ്ഞ രണ്ട് വർഷമായി തടഞ്ഞ് വെച്ച ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിച്ച് നൽകണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. വികലമായ നയങ്ങൾ കാരണം ഖജനാവ് കാലിയായതിന്റെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ല.

അവകാശങ്ങൾ നിഷേധിച്ചും ഭീഷണിപ്പെടുത്തിയും അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന സർക്കാർ നിലപാടിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ കമ്മിറ്റി രൂപീകരണത്തിന് സംസ്ഥാന സെക്രട്ടറി മൻസൂർ മാടമ്പാട്ട് നേതൃത്വം നൽകി.

പ്രസിഡന്റായി പി.കെ അബ്ദുൽ ഹക്കീമിനെയും ജനറൽ സെക്രട്ടറിയായി കെ.വി അബ്ദുൽ ജൈസലിനെയും ട്രഷററായി ഐ സൽമാനെയും തെരെഞ്ഞെടുത്തു.

സീനിയർ വൈസ് പ്രസിഡന്റ്: സി.കെ അബ്ദുല്ല. ഓർഗനൈസിങ് സെക്രട്ടറി: എൻ ജാഫർ. ഹെഡ്ക്വാർട്ടേഴ്സ് സെക്രട്ടറി: ടി.കെ അബ്ദുൽ അസീസ്. വൈസ് പ്രസിഡന്റുമാർ : എം.ടി മുനീർ, ടി.കെ ഹാരിസ്, കെ.കെ യാസർ, കെ.കെ അൻസാർ, പി അബ്ദുൽ റാസിഖ്. സെക്രട്ടറിമാർ: എ അബ്ദുൽ റഹീം, സി.കെ സാജിദ്, കെ.കെ അബ്ദുൽ മജീദ്, കെ.കെ മുഹമ്മദലി, പി അബ്ദുറഹിമാൻ.
Previous Post Next Post
Italian Trulli
Italian Trulli