അരിക്കോട്: കഴിഞ്ഞ ദിവസം ലഡാക്കിൽ വെച്ച് മരണപ്പെട്ട ഇന്ത്യൻ സൈന്യത്തിലെ പോസ്റ്റൽ ഗാർഡ് കുനിയിൽ കൊടവങ്ങാട് സ്വദേശി നുഫൈൽ കോലോത്തും തൊടിയുടെ ഭൗതികശരീരം ഞായറാഴ്ച പുലർച്ചെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലേക്ക് എത്തും.
കരിപ്പൂർ ഹജ്ജ് ഹൗസിന്റെ അടുത്ത് നിന്ന് രാവിലെ എഴു മണിക്ക് വിലാപ യാത്രയായി ജന്മനാട്ടിലേക് കൊണ്ട് വരുകയും ശേഷം രാവിലെ 9 മണിക്ക് വീടിന്റെ പരിസരത്ത് ഒരുക്കിയിട്ടുള്ള ഗ്രൗണ്ടിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.
പൊതുദർശനത്തിന് ശേഷം ഔദ്യാഗിക ബഹുമതികളോടെ കുനിയിൽ ഇരിപ്പാൻ കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.
ജനുവരി രണ്ടിനാണ് നുഫൈലിൻ്റെ നിക്കാഹ് കഴിഞ്ഞത്. മുക്കം കുളങ്ങര സ്വദേശിനിയാണ് വധു. അവധി കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് നുഫൈൽ ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
പിതാവ്: പരേതനായ മുഹമ്മദ് കോലൊത്തും
തൊടി.
മാതാവ് ആമിന.
സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, ശിഹാബുദ്ധീൻ, സലീന, ഫൗസിയ, ജസ്ന.
