കൊടിയത്തൂർ: രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും പ്രതിജ്ഞയും നടത്തി കൊടിയത്തൂർ നൂറുൽ ഇസ്‌ലാം മദ്രസ. മദ്റസ പ്രസിഡന്റ് അബ്ദുൽ കരീം കെ പതാക ഉയർത്തി.
ചടങ്ങിൽ സ്വദർ മുഅല്ലിം ആബിദ് നദ്‌വി പെരിങ്ങൊളം, ബീരാൻ മുസ്‌ലിയാർ, അദീബ് ദാരിമി, എസ്.കെ.എസ്.ബി.വി ചെയർമാൻ ആഷിഖ് ബാഖവി, എസ്.കെ.എസ്.ബി.വി കൺവീനർ ഹംദാൻ കെ, മദ്റസ കമ്മിറ്റി ഭാരവാഹികളായ അബ്ദുസലാം, ആബിദ് എം.എം, ആലിക്കുട്ടി കെ, എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ യൂണിറ്റ് സെക്രട്ടറി മുബഷിർ, ട്രഷറർ അഖിൽ മുഹമ്മദ്, അബുതാഹിർ തങ്ങൾ മറ്റു എസ്.കെ.എസ്.ബി.വി ഭാരവാഹികളും പങ്കാളികളായി. ശേഷം നടന്ന പ്രതിജ്ഞയ്ക്ക് ആഷിഖ് ബാഖവി നേതൃത്വം വഹിച്ചു.
Tags:
KODIYATHUR


