കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ചുമതലയേറ്റു. ബ്ലോക്ക് പ്രസിഡന്റായി പരപ്പൻപൊയിൽ ഡിവിഷനിൽ നിന്നുള്ള കെ.എം അഷ്‌റഫ് മാസ്റ്ററും വൈസ് പ്രസിഡന്റായി താമരശ്ശേരി ഡിവിഷനിൽ നിന്നുള്ള സുമ രാജേഷും ചുമതലയേറ്റു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റിന് റിട്ടേനിംഗ് ഓഫീസർ കെ രാജീവും വൈസ് പ്രസിഡന്റിന് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്ററും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് നടന്ന അനുമോദന യോഗത്തിൽ എം.എ റസാഖ് മാസ്റ്റർ, കെ.സി അബു, വി.കെ ഹുസ്സൈൻകുട്ടി, വി.എം ഉമ്മർ മാസ്റ്റർ, എ അരവിന്ദൻ, ടി.കെ മുഹമ്മദ് മാസ്റ്റർ, സി.കെ കാസിം, ടി.എം രാധാകൃഷ്ണൻ, ബാബു കളത്തൂർ, നാസർ എസ്റ്റേറ്റ് മുക്ക്, റംസീന നരിക്കുനി, പി.ടി.എം ഷറഫുന്നീസ ടീച്ചർ, അംബിക മംഗലത്ത്, വെള്ളറ അബ്ദു, ജെ.ടി അബ്ദുറഹിമാൻ, അലക്സ് തോമസ്, ബീന തങ്കച്ചൻ, പി അബ്ദുൽ നാസർ, രാഘവൻ അടുക്കത്ത്, പി.പി നസ്‌റി, ആദർശ് ജോസഫ്, മുഹമ്മദ് മോയത്, പി.പി കുഞ്ഞായിൻ, എം.എം വിജയകുമാർ, സി.കെ കാസിം, ബാബു പൈക്കാട്ടിൽ, എം.എ ഗഫുർ, സുലൈമാൻ മാസ്റ്റർ, വി സിയാലി ഹാജി, വി.കെ അബ്ദുഹാജി, കെ.കെ.എ ഖാദർ, എം നസീഫ്, പി.പി ഹാഫിസ് റഹ്മാൻ, ഹാരിസ് അമ്പായത്തോട്, റോയ് കുന്നപ്പള്ളി, നിധീഷ് കല്ലുള്ളതോട്, കെ.പി സുനീർ, സലീന സിദ്ധീഖ്അലി, എ.കെ കൗസർ, കെ.പി അശോകൻ തുടങ്ങിയർ ആശംസകളർപ്പിച്ചു സംസാരിച്ചു.
Tags:
KOZHIKODE
