ചെറുവാടി: ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷത്തെ യു.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കുള്ള തീവ്ര പരിശീലന ക്ലാസ്സുകൾ 'തീവ്രം23'ന് തുടക്കമായി. ഹെഡ്മിസ്ട്രസ് ശ്രീമതി. അജിത ടീച്ചർ ഉദ്ഘാടനം ചെയ്തു. നൗഷാദ് മാസ്റ്റർ ക്ലാസ്സുകളെ കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിക്കുകയും എസ്.ആർ.ജി കൺവീനർ ഷെറീന ടീച്ചർ നന്ദി പറയുകയും ചെയ്തു.
