വെസ്റ്റ് കൊടിയത്തൂർ : സന്നദ്ധ സംഘടനയായ ഒരുമ വെസ്റ്റ് കൊടിയത്തൂർ ക്ലാപ്സ് ലേണും സംയുക്തമായി വായനാ ദിനത്തോട് അനുബന്ധിച്ച് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി കഥാ രചന മത്സരവും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
കഥാ രചനയിൽ ആലിയ പറക്കുഴി D/o അഷ്‌റഫ് മുസ്‌ലിയാർ, സിയാ ഫാത്തിമ പുതിയോട്ടിൽ D/o മുഹമ്മദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമുള്ള നേട്ടങ്ങൾ കരസ്ഥമാക്കിയ ഫാത്തിമ ജുമാന പി.കെ D/o അബ്ദു റഹീം പറക്കുഴി കുന്നത്ത്, ഷിഫാന നസ്രിൻ പി.കെ D/o പി.കെ.സി അഷ്‌റഫ്, മുഹമ്മദ് ഷിജാസ് S/o സലീം ചാലക്കൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഒരുമ കൺവീനർ റസാഖ് വഴിയോരം, കെ.ടി അബ്ദുള്ള മാസ്റ്റർ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു.
പി.കെ ഫൈസൽ, ഫാസിൽ ടി, ടി.കെ മഹ്ഫി, സുഹൈൽ, റിഷാദ്, മുഫസിർ എന്നിവർ ആശംസകൾ നേർന്നു.
Tags:
KODIYATHUR