Trending

വിമാന ഇന്ധനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; ടിക്കറ്റ് നിരക്ക് കുതിച്ചുയരും

ന്യൂഡൽഹി: വിമാന ഇന്ധനത്തിന് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതോടെ ആകാശയാത്രക്കും ചെലവേറും. ഇന്ധനവില കുതിച്ചുയർന്നതോടെ ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള ആലോചനയിലാണ് വിമാനക്കമ്പനികൾ. കോവിഡ് കാലത്തെ അടച്ചിടൽ കഴിഞ്ഞ് യാത്രകൾ പുനരാരംഭിച്ചവർക്ക് തിരിച്ചടിയാണ് നിരക്ക് വർധന.

വിമാന ഇന്ധനമായ എടിഎഫിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വിലയിൽ 16.3 ശതമാനം വർധന വരുത്തിയതോടെ 1000 ലിറ്ററിന്റെ വില 1.41 ലക്ഷം രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ വിലയാണിത്.

ഇത്രയും വിലക്കയറ്റം താങ്ങാനാവില്ലെന്നും നിരക്ക് വർധന അനിവാര്യമാണെന്നുമുള്ള നിലപാടിലാണ് വിമാനക്കമ്പനികൾ. 'ഈ വിലയിൽ കമ്പനിക്ക് മുന്നോട്ടു പോകാനാവില്ല. ടിക്കറ്റ് നിരക്കിൽ കുറഞ്ഞത് 10-15 ശതമാനം വർധനം ആവശ്യമാണ്'- സ്‌പൈസ് ജെറ്റ് സിഎംഡി അജയ് സിങ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

വാറ്റും എക്‌സൈസ് നികുതിയും ഉൾപ്പെടുന്നതിനാൽ എടിഎഫിനു മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വില കൂടുതലാണെന്നും കമ്പനികൾ പറയുന്നു. വിമാന സർവീസുകൾ കൂടുതലുള്ള ഡൽഹി, മുംബൈ നഗരങ്ങളിലെ ഭരണകൂടങ്ങളോ കേന്ദ്രസർക്കാരോ എടിഎഫിന് നികുതി ഉളവ് നൽകാൻ തയ്യാറുമല്ല. അതിനാലാണ് ടിക്കറ്റ് നിരക്ക് ഉയർന്നുനിൽക്കുന്നതും. 2021 ജൂൺ മുതൽ 120 ശതമാനം വർധനയാണ് എടിഎഫ് വിലയിൽ ഉണ്ടായതെന്ന് അജയ് സിങ് പറഞ്ഞു.

Previous Post Next Post
Italian Trulli
Italian Trulli