കോഴിക്കോട് - യാത്രക്കാരുടെ നിരന്തര ആവശ്യമായ മൂന്ന് പുതിയ ട്രെയ്‌നുകള്‍ കൂടി എം.കെ.രാഘവന്‍ എംപിയുടെ ശ്രമഫലമായി കോഴിക്കോടിന് അനുവദിച്ചു. 16512/11 ബംഗളൂരു-മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടും. മംഗലാപുരം-കോഴിക്കോട്-രാമേശ്വരം എക്‌സ്പ്രസ് അനുവദിച്ചതാണ് മറ്റൊരു നേട്ടം. 16610 മംഗലാപുരം-കോഴിക്കോട് എക്‌സ്പ്രസ് പാലക്കാട് വരെ നീട്ടുന്നതും യാത്രക്കാര്‍ ഏറെ സഹായകരമാവും.
ബംഗളൂരുവില്‍ ചേര്‍ന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ റെയില്‍വേ ടൈം ടേബിള്‍ കമ്മറ്റിയാണ് ദീര്‍ഘ കാലത്തെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് തീരുമാനം കൈക്കൊണ്ടത്. ബെംഗളൂരു -മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടുന്ന വിഷയത്തില്‍ ടൈംടേബിള്‍ കമ്മറ്റിയുടെ അംഗീകാരം ലഭ്യമായത്.
Tags:
KOZHIKODE
