Trending

പ്രതിഭകളെ ആദരിച്ചു.


കൊടിയത്തൂർ : അറബിക് അൽമാഹിർ ടാലെന്റ് സ്കോളോർഷിപ്പ് എക്സാമിൽ വിജയികളായ പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂരിലെ 13 വിദ്യാർത്ഥികളെ അറബിക് ക്ലബ്‌ ആദരിച്ചു.


ഹബീബ് റഹ്‌മാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സർട്ടിഫിക്കറ്റും സ്കോളോർഷിപ്പും ഹെഡ്മാസ്റ്റർ ജി സുധീർ സർ നിർവഹിച്ചു. ചടങ്ങിൽ പാട്ട്ന എയിംസ് എം.ബി.ബി.എസ് വിദ്യാർത്ഥിനി മുഫീദ പി.സി മോട്ടിവേഷൻ ക്ലാസ്സെടുത്തു.


സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ ആശംസ പ്രസംഗം നിർവഹിച്ചു. പി.സി അബ്ദു റഹിമാൻ, ടി മൊയ്‌തീൻ കോയ, എം ഷമീൽ, കമറുൽ ഇസ്ലാം എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli