Trending

കണ്ണൂര്‍ മയ്യില്‍ പോലീസ് മുസ്ലിം പള്ളികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി:, തെറ്റുപറ്റിയെന്ന് എസ് എച്ച്‌ ഒ.


കണ്ണൂര്‍: കണ്ണൂര്‍ മയ്യില്‍ പോലീസ് മുസ്ലിം പള്ളികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി.പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് നോട്ടീസ് നല്‍കിയത്.
നോട്ടീസിലുള്ളത് വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മത പ്രഭാഷണം ഉണ്ടാകരുതെന്ന നിര്‍ദേശമാണ്.

നോട്ടീസ് പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണെന്ന് എസ് ച്ച്‌ ഒ വ്യക്തമാക്കുന്നു. എസ് എച്ച്‌ ഒ യോട് സര്‍ക്കുലര്‍ സംബന്ധിച്ച്‌ വിശദീകരണം ചോദിച്ചതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ വ്യക്തമാക്കി.

ഇതോടെ എസ് എച്ച്‌ ഒ തനിക്ക് പിഴവ് പറ്റിയെന്ന് വ്യക്തമാക്കി രംഗത്തെത്തി. ജില്ലയില്‍ ഇമാം കൗണ്‍സിലിന്റെ പ്രതിഷേധം നബി വിരുദ്ധ പരാമര്‍ശ വിവാദ സമയത്ത് ഉണ്ടായിരുന്നു. കമ്മീഷണറുടെ മറ്റ് പ്രശ്നങ്ങളുണ്ടാകാതെ നോക്കണം എന്ന മുന്നറിയിപ്പ് കിട്ടി. കമ്മീഷണര്‍ അറിയിച്ചത് വാക്കാല്‍ മഹല്ല് കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനായിരുന്നു.എന്നാല്‍ നോട്ടീസ് നല്‍കിയത് ശരിയായില്ലെന്നും എസ്‌എച്ച്‌ഓ വിശദീകരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli